Wednesday, 2 September 2015

129$ വിവോ സ്റ്റിക്ക്, കൈപ്പിടിയില്‍ ഒതുക്കാവുന്ന കമ്പ്യൂട്ടര്‍.


ബെര്‍ലിനില്‍നടക്കുന്ന IFA 2015ല്‍ ഏസസ് തങ്ങളുടെ കുഞ്ഞന്‍ കമ്പ്യൂട്ടരായ വിവോ സ്റ്റിക്ക് അവതരിപ്പിച്ചു. പോര്‍ട്ടബിള്‍ കമ്പ്യൂട്ടിംഗ് രംഗത്തെ ഏറ്റവും പുതിയ മാറ്റമാണ് പീ.സി ഓണ്‍ സ്ടിക്ക് എന്ന ഈ കുഞ്ഞന്മാര്‍. പണ്ട് ഒരു മേശയുടെ ഭൂരിഭാഗവും അപഹരിച്ചിരുന്ന കമ്പ്യൂട്ടറുകള്‍ ഇന്ന് നമുക്ക് കൈക്കിള്ളില്‍ ഒളിപ്പിച്ചു വെക്കാം. ഇത്  HDMI സംവിധാനമുള്ള TV മോനിട്ടരുകളില്‍ ഘടിപ്പിച്ചാല്‍ സാധാരണ കമ്പ്യൂട്ടര്‍ പോലെ തെന്നെ പ്രവര്‍ത്തിക്കും. ഇത്തരം കംപുട്ടരുകള്‍ പുതമയല്ല എങ്കിലും വിന്‍ഡോസിന്റെ ഏറ്റവും പുതിയ പതിപ്പായ വിന്‍ഡോസ് 10ല്‍ പ്രവര്‍ത്തിക്കുന്നു എന്നതാണ് വിവോ സ്ടിക്കിന്‍റെ പ്രത്യേകത.
vivostic
vivostic



  • 68 ഗ്രാം മാത്രമാണ് വിവോ സ്ടിക്കിന്‍റെ ഭാരം
  •  കണക്ടിവിറ്റി  ഓപ്ഷനുകള്‍  ബ്ലുടൂത്, വൈ-ഫൈ, 2 USB പോര്ടുകള്‍. ബ്ലു ടൂത്ത്  ഉള്ളതിനാല്‍ കീ ബോര്‍ഡ് , മൗസ് തുടങ്ങിയവ ഘടിപ്പിക്കാന്‍ സാധിക്കും. അതല്ല എങ്കില്‍ USB ഹബ് ഉപയോഗിച്ചാല്‍ ഇത് പരിഹരിക്കാം.
  • 2 ജീബി റാം മള്‍ട്ടി ടാസ്കിംഗ്  അനായാസം സാധ്യമാക്കുന്നു.
  •  32 ജീബി റോം ഉണ്ട് എന്നത് എക്സ്പാന്റ ചെയ്യാന്‍ സാധിക്കില്ല എന്നത് വലിയ പോരായ്മ തന്നെയാണ് എന്നത് പറയാതിരിക്കാന്‍ സാധിക്കില്ല, കാരണം വിന്‍ഡോസ് 10 തന്നെ ഇതില്‍ നല്ലൊരു ഭാഗം അപഹരിക്കും.എതിരാളികളായ  ഇന്റെല്‍ കമ്പ്യൂട്ടര്‍ സ്റ്റിക്ക് പോലെയുള്ളവയില്‍ SD കാര്‍ഡ് ഉപയോഗിച്ച് സ്റ്റോറെജ് കൂട്ടാന്‍ സാധിക്കും.
  • എന്റെര്‍ട്ടൈന്‍ന്മെന്റ്റ് ഓപ്ഷന്‍ മുന്നില്‍ക്കണ്ട്    കോമ്പോ ഹെഡ്സെറ്റ്, മൈക്ക്‌ പോര്‍ട്ട്‌ എന്നിവനല്കിയിട്ടുണ്ട്.ഗമിംഗയിമിംഗ് വീഡിയോഎന്നിവയ്ക്കായി ഇന്റല്‍ HD ഗ്രാഫിക്സ് GPU നല്‍കിയിരിക്കുന്നു. എന്നാല്‍ ഹൈ ഏന്‍ഡ് ഗയിമിംഗ് സാധ്യമല്ല, കാരണം കമ്പ്യൂട്ടര്‍ ആണെങ്കിലും പ്രോസ്സോര്‍ ഇന്റെല്‍ മൊബൈല്‍ ഫോണിനു വേണ്ടി വികസിപ്പിച്ച ആറ്റം ആണ്.  
vivostic

No comments:

Post a Comment