അസുസ് സെന്‍ ഫോണ്‍ സിരീസ് ലോലിപോപ്പിലെക്ക് എങ്ങനെ അപ് ഗ്രേഡ് ചെയ്യാം.ഇത് റൂട്ട് ചെയ്യാതെ സെന്‍ഫോണ്‍ അപ് ഗ്രേഡ് ചെയ്യുന്ന രീതിയാണ്
അസുസ് സെന്‍ഫോണ്‍ 4 , 5, 6 സീരീസ് ലോലി പോപിലെക്ക് അപ്ഗ്രേഡ് ചെയ്യൂന്നത്തിനുള്ള എളുപ്പവഴിയാണ് ഇന്ന് ഞാന്‍ പരിചയപ്പെടുത്തുന്നത് .
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- ഇത് CUSTOM ROM ഫ്ലാഷിംഗ് അല്ല .
- ഇത് Kitkat firmware V2.22.40.53 or V2.22.40.54 നു വേണ്ടിയുള്ളതാണ് ( ഇത് ഉറപ്പുവരുത്താന്‍ Setting- About system-software information - Kernel version നോക്കുക. മേല്പറഞ്ഞ firmware അല്ല എങ്കില്‍, settings- System update സെലെക്റ്റ് ചെയ്യുക, സിസ്റ്റം അപ്ഡേറ്റ് ലഭ്യമാണെങ്കില്‍ അത് ഡൌണ്‍ലോഡ് ചെയ്യുക.
- Firmware 700 MB ല്‍ അധികം ഉള്ളതിനാല്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഡൌണ്‍ലോഡ് ചെയ്യാന്‍ ശ്രെമിക്കുക .
- തെറ്റായ firmware ഫോണ്‍ പ്രവര്‍ത്തിക്കാതെ വരാന്‍ കാരണമാകും. ഫോണ്‍ മോഡല്‍ നോക്കി മാത്രം ഡൌണ്‍ലോഡ് ചെയ്യുക. WW ആണ് വേള്‍ഡ് വൈഡ് .TW തയ്വനിസ് ,CN ചൈനീസ്
step 1. റോം ഡൌണ്‍ലോഡ് ചെയ്യുക .
- https://www.asus.com/in/support/ ഓപ്പണ്‍ ചെയ്യുക .അതില്‍ നിങ്ങളുടെ ഫോണ്‍ മോഡല്‍ ടൈപ്പ് ചെയ്യുക. (ഉദാ: zenfone 5.)
- ലഭിക്കുന്ന ലിസ്റ്റില്‍ നിന്ന് മോഡല്‍ തിരഞ്ഞെടുക്കുക.ഞാന്‍ ഉപയോഗിക്കുന്നത് Zenfone 5 A 501CG ആണ് ( pic 1 കാണുക )
|
pic 1 |
- ലഭിക്കുന്ന പേജില്‍ നിന്ന് support ടാബ് ക്ലിക്ക് ചെയ്യുക. Drivers & tools തിരഞ്ഞെടുക്കുക. അതില്‍ നിന്ന് OS - Android തിരഞ്ഞെടുക്കുക. pic 2 കാണുക.
|
pic 2 |
- ലഭിക്കുന്ന ലിസ്റ്റില്‍ നിന്ന് Firmware തിരഞ്ഞെടുക്കുക .
- വളരെ ശ്രെദ്ധിക്കേണ്ട കാര്യം Firmware WW SKU എന്ന് ഉറപ്പുവരുത്തുക.
- ശെരിയായ Firmware ഡൌണ്‍ലോഡ് ചെയ്യുക.( ഡൌണ്‍ലോഡ് തടസ്സപ്പെടാതിരിക്കാന്‍ ശ്രെദ്ധിക്കേണ്ടതുണ്ട്.
step 2 : റോം ഇന്‍സ്റ്റോള്‍ ചെയ്യുക.
- ഡൌണ്‍ലോഡ് ചെയ്ത ZIP ഫയല്‍ , ഫോണിന്റെ INTERNAL STORAGEലേക്ക് കോപ്പി ചെയ്യുക.( SD Cardil നിന്ന് അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കില്ല
- ഉടന്‍ തന്നെ System update notification വരുന്നതാണ് . അല്ലാത്ത പക്ഷം റീ ബൂട്ട് ചെയ്യുക
- Notifitionല്‍ ക്ലിക്ക് ചെയ്താല്‍ അപ്ഡേറ്റ് ആരംഭിക്കുന്നതാണ് . ഏകദേശം 20 മിനുട്ട് കൊണ്ടാണ് എന്റെ അപ്ഡേറ്റ് പൂര്‍ത്തിയായത് , ദയവായി ക്ഷമയോടെ അപ്ഡേറ്റ് ഫിനിഷ് ആകാന്‍ അനുവദിക്കുക.
No comments:
Post a Comment